ട്രാഫിക് സിഗ്നൽ വേണം
Friday 19 September 2025 12:17 AM IST
കടമ്പനാട്: കടമ്പനാട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനമേർപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.നാല് റോഡുകൾ ചേരുന്ന ഈ ഭാഗത്ത് സിഗ്നൽ ലൈറ്റുകളില്ലാത്തത് മൂലം അപകട സാദ്ധ്യത വർദ്ധിക്കുകയാണ്.പഞ്ചായത്തിലെ പ്രധാന നഗരമാണെങ്കിലും സ്ഥലപരിമിതി ഒരു വിഷയമാണ്. ഒരേസമയം നാല് റോഡിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ ഭാഗ്യം കൊണ്ട് മാത്രമാണ് ഇപ്പോൾ അപകടങ്ങൾ ഉണ്ടാകാത്തത്. .നടപ്പാതകളിലാകട്ടെ വ്യാപാരികളിൽ ചിലർ സാധനങ്ങൾ ഇറക്കി വയ്ക്കുന്നതായും പരാതിയുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡിന്റെ സേവനം ഇവിടെയില്ലെന്ന് നാട്ടുകാർപറഞ്ഞു. കാൽനട യാത്രക്കാർ ഭീതിയോടെയാണ് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നത്.