മെസിപ്പടയുടെ ഒന്നാം റാങ്ക് പോയി

Friday 19 September 2025 12:17 AM IST

സ്പെയ്ൻ ഒന്നാം റാങ്കിൽ

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ലോകചാമ്പ്യന്മാരായ അർജന്റീന ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാമതേക്ക് പിന്തള്ളപ്പെട്ടു. സ്‌പെയിനാണ് പുതിയ ഒന്നാം റാങ്കുകാർ. ഫ്രാൻസ് രണ്ടാം സ്ഥാനത്തെത്തി.അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തിൽ തോൽവി വഴങ്ങിയതാണ് ലോകചാമ്പ്യന്മാർക്ക് തിരിച്ചടിയായത്. രണ്ടുവർഷവും അഞ്ചുമാസവും കൈവശം വച്ചിരുന്ന ഒന്നാം റാങ്കാണ് മെസിക്കും കൂട്ടർക്കും നഷ്ടമായത്.

അതേസമയം ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തുടരുമ്പോൾ ബ്രസീലിനെ മറികടന്ന് പോർച്ചുഗൽ അഞ്ചാമതെത്തി. ബ്രസീൽ ആറാമതായി. ക്രൊയേഷ്യയും ഇറ്റലിയും ആദ്യ പത്തിലേക്ക് തിരിച്ചെത്തി.

ഒരു സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ 134-ാം റാങ്കിലെത്തി.

11 വർഷത്തിന് ശേഷമാണ് സ്പെയ്ൻ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്. 2023 മാർച്ച് 23ന് ശേഷം തുടർച്ചയായി 27 മത്സരങ്ങളിൽ വിജയിക്കാനായതാണ് സ്പെയിനിനെ ഒന്നാമതാക്കിയത്.