മണിയൻപിള്ള രാജുവിന് പുരസ്കാരം നൽകി

Friday 19 September 2025 12:18 AM IST

തിരുവനന്തപുരം : പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം മണിയൻപിള്ള രാജുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും പി.ആർ.ഒ അജയ് തുണ്ടത്തിലും ചേർന്ന് പ്രശസ്തിപത്രം നൽകി. നടൻ നിരഞ്ജ് മണിയൻപിള്ള രാജു , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തി , പി.ആർ.ഒ അജയ് തുണ്ടത്തിൽ ,ബിജു ആർ.പിള്ള , ജോസഫ് വടശേരിക്കര എന്നിവർ സംസാരിച്ചു.