'അക്കരെ പെയ്ത മഴയ്ക്ക് ' ഒന്നാം സ്ഥാനം
Friday 19 September 2025 12:20 AM IST
തൊടിയൂർ: കൊല്ലം അശ്വതി ഭാവനയുടെ 59-ാമത് നാടകമായ അക്കരെ പെയ്ത മഴയ്ക്ക് കോട്ടയം വാകത്താനം അടയാളം സാംസ്കാരിക സമിതി നടത്തിയ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് നാടകരചയിതാവ്. ഇതേ നാടകത്തിൽ അഭിനയിച്ച സുരേഷ് അയ്യർ മികച്ച നടനും, സൈരന്ധ്രി ദാമോദരൻ മികച്ച നടിയും, ശ്രീക്കുട്ടി മികച്ച ഗായികയുമായി തിരഞ്ഞെടുക്കപ്പെട്ടു. ആർട്ടിസ്റ്റ് സുജാതൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.