ഓണപ്പൊലിമ ഓണാഘോഷം
Friday 19 September 2025 12:21 AM IST
കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ 20ന് രാവിലെ 10 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷ പരിപാടിയായ 'ഓണപ്പൊലിമ 2025" സംഘടിപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജിഷ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗൈനക്കോളജിസ്റ്റും റിട്ട. ഡി.എം.ഒയുമായ ഡോ. പി.രാധാഭായ് ഓണസന്ദേശം നൽകും. പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് എ.സുഷമാദേവി അദ്ധ്യക്ഷനാകും. ഡോ. ശ്രീജ അനിൽ സംസാരിക്കും. തുടർന്ന് പൂർവ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടക്കും. പ്രോഗാമിന് ശേഷം സ്നേഹ വിരുന്ന് ഉണ്ടായിരിക്കും.