പോഷക മാസാചരണം

Friday 19 September 2025 12:37 AM IST

കൊ​ല്ലം: കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണം, തൂ​ക്ക​ക്കു​റ​വ്, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് തു​ട​ങ്ങി​യ​വ​യ്​ക്ക് പ​രി​ഹാ​ര​വും ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ല​യിൽ ഒ​രു​മാ​സം നീ​ളു​ന്ന പ​രി​ശോ​ധ​ന​കൾ ന​ട​ക്കും. അ​ങ്ക​ണ​വാ​ടി​കൾ, സർ​ക്കാർ എ​യ്​ഡ​ഡ് വി​ദ്യാ​ല​യ​ങ്ങൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാർ​ത്ഥി​ക​ളു​ടെ പോ​ഷ​ക​നി​ല​വാ​രം ഉ​യർ​ത്താ​നും അ​മി​ത​വ​ണ്ണം നി​യ​ന്ത്രി​ക്കാ​നും പ​രി​ശോ​ധ​ന​കൾ ന​ട​ത്തും. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും ന​ട​പ്പാ​ക്കു​ക. കു​ട്ടി​ക​ളു​ടെ ബി.എം.ഐ (ബോ​ഡി മാ​സ് ഇൻ​ഡ​ക്‌​സ്) അ​ള​ന്ന് ഭാ​രം രേ​ഖ​പെ​ടു​ത്തി ആ​വ​ശ്യ​മെ​ങ്കിൽ ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കും. പൊ​തു​വി​ദ്യാ​ല​യ​ങ്ങൾ, അ​ങ്ക​ണ​വാ​ടി​കൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കും. അ​ങ്ക​ണ​വാ​ടി​ത​ല നി​രീ​ക്ഷ​ണ​സ​മി​തി​കൾ, കു​ട്ടി​കൾ, യൂ​ത്ത്‌​ലൈ​ബ്ര​റി കൗൺ​സിൽ അം​ഗ​ങ്ങൾ എ​ന്നി​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കി ഫ​ല​വൃ​ക്ഷ തൈ​കളും ന​ടും.