ഉത്തരവ് റദ്ദാക്കി
Friday 19 September 2025 1:13 AM IST
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ വാർത്ത നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കിയ ഉത്തരവ് റദ്ദാക്കി. ഡൽഹിയിലെ സ്പെഷ്യൽ സിവിൽ കോടതിയുടെ ഉത്തരവ് ജില്ലാ ജഡ്ജി ആശിഷ് അഗർവാളാണ് റദ്ദാക്കിയത്. മാദ്ധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ് ഗുപ്ത, അയസ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി. മാദ്ധ്യമപ്രവർത്തകരെ കേൾക്കാതെയാണ് കീഴ്‌ക്കോടതി ഉത്തരവെന്ന് ജില്ലാ ജഡ്ജി നിരീക്ഷിച്ചു.