ആന്റണി വസ്തുനിഷ്ഠമായി പറയുന്നയാൾ: സണ്ണി ജോസഫ്

Friday 19 September 2025 1:14 AM IST

കൊല്ലം: എ.കെ.ആന്റണി വസ്തുനിഷ്ഠമായി മാത്രം സംസാരിക്കുന്നയാളാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആന്റണിയെ കൊണ്ട് മറുപടി പറയിക്കുന്ന സാഹചര്യം മുഖ്യമന്ത്രി സൃഷ്ടിക്കാൻ പാടില്ലായിരുന്നു. സമീപകാല വിഷയങ്ങളിൽ മറുപടി ഇല്ലാത്തതുകൊണ്ട് മുഖ്യമന്ത്രി പഴമ ചികയുകയായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച പല കാര്യങ്ങൾക്കും നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി നിരുത്തരവാദപരമായിരുന്നു. കുറ്റം ചെയ്ത പൊലീസുകാർക്ക് ആനുപാതികമായ ശിക്ഷ നൽകുന്നതിന് വേണ്ടിയാണ് എം.എൽ.എമാർ നിരാഹാരം ഇരിക്കുന്നതെന്ന് സമൂഹത്തിന് അറിയാം. സർക്കാരിന്റെ പരാജയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതുകൊണ്ടാണ് മൂന്ന് ദിവസവും അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.