സർക്കാർ സർവീസിലെ പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കും: മന്ത്രി
Friday 19 September 2025 1:36 AM IST
തിരുവനന്തപുരം: സർക്കാർ സർവീസിലെയും നിയന്ത്രിത സ്ഥാപനങ്ങളിലെയും പിന്നാക്ക പ്രാതിനിധ്യം പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു നിയമസഭയിൽ പറഞ്ഞു. ഇതിനായി വെബ്പോർട്ടൽ വഴി വിവരങ്ങൾ ശേഖരിക്കുകയാണ്. സംവരണം നിലനിൽക്കണമെന്നാണ് സർക്കാർ നയം. പിന്നാക്കക്കാരുടെ സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ അവസ്ഥ പരിശോധിക്കാൻ സെൻസസിനൊപ്പം സമഗ്ര വിവരശേഖരണമാണ് പ്രായോഗികവും ഉചിതവും. സെൻസസ് മാതൃകയിൽ സമഗ്രവിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ല. ഇതിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാവുമെന്നും പി.ഉബൈദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.