ലക്ഷ്യം ലെവൽ ക്രോസുകളില്ലാത്ത കേരളം: റിയാസ്

Friday 19 September 2025 1:42 AM IST

തിരുവനന്തപുരം: ലെവൽക്രോസുകളില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കിഫ്ബി സഹായത്തോടെ 99 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാനാണ് തീരുമാനം. 23എണ്ണം കേന്ദ്രസഹായത്തോടെയും നിർമ്മിക്കും. ഒമ്പതെണ്ണം പൂർത്തിയായി. ഏഴെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. എട്ടെണ്ണത്തിന്റെ നിർമ്മാണം ഇക്കൊല്ലം തുടങ്ങും. മലപ്പുറം വാണിയമ്പലത്തെ മേൽപ്പാലം പൂർണമായും റെയിൽവേ ഫണ്ടുപയോഗിച്ചാണ് നിർമ്മിക്കുകയെന്നും ഇതിന്റെ എസ്റ്റിമേറ്റ് കെ-റെയിൽ ഉടൻ തയ്യാറാക്കുമെന്നും എ.പി.അനിൽകുമാറിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു.