രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയയ്ക്കും എതിരെ കേസ്
Friday 19 September 2025 1:54 AM IST
ആലുവ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ, മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ എന്നിവർക്കെതിരെ റൂറൽ സൈബർ പൊലീസ് കേസെടുത്തു. തുടർച്ചയായി സൈബർ അക്രമണമുണ്ടാകുന്നതായി ആരോപിച്ചാണ് നടി ഡി.ജി.പിക്കും എസ്.പിക്കും പരാതി നൽകിയത്. ചില സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഇവയും പരിശോധിച്ച് കേസിൽ ഉൾപ്പെടുത്തും. റൂറൽ എസ്.പി എം. ഹേമലതയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്തത്.