മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി
Friday 19 September 2025 12:50 PM IST
മസ്‌കറ്റ്: മലയാളി യുവാവിനെ ഒമാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വെളിച്ചിക്കാല സ്വദേശി കൈതക്കുഴി മിഷൻ വില്ലയിൽ വിഷ്‌ണു ഷാജിയെയാണ് (26) ഒമാനിലെ ഇബ്രയിൻ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണു. ഷാജി - ബിന്ദു ദമ്പതികളുടെ മകനാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.