ഡി.വൈ.എഫ്.ഐ അനുസ്മരണം
Saturday 20 September 2025 12:02 AM IST
കുറ്റ്യാടി: 2016 സെപ്തംബർ 18ന് കടന്തറ പുഴയിൽ മരിച്ച മരുതോങ്കര പഞ്ചായത്തിലെ കോതോട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അനുസ്മരിച്ചു. കോതോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടേറിയറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സച്ചിൻ കറ്റോടി അദ്ധ്യക്ഷത വഹിച്ചു, ജില്ല സെക്രട്ടറി പി സി ഷൈജു, ബ്ലോക്ക് സെക്രട്ടറി എം.കെ നികേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ രജിൽ, ട്രഷറർ വി.ആർ വിജിത്ത്, ലോക്കൽ സെക്രട്ടറി കെ ആർ ബിജു, ടി പി കുമാരൻ, വി പി റീന, ഷിബിൻ ദാസ്, യൂണിറ്റ് സെക്രട്ടറി നീരജ് തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി കോതോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 53 പേർ രക്തം ദാനം ചെയ്തു.