ആദായനികുതി ഓഫീസ് മാർച്ച്
Saturday 20 September 2025 12:32 AM IST
കോഴിക്കോട്: കേരള ലോട്ടറിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഭാഗ്യക്കുറി സംരക്ഷണ സമിതി കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി. ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി എം ജമാൽ ഉദ്ഘാടനം ചെയ്തു. എ.സി തോമസ് (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു. സി .സി രതിഷ് (സി.ഐ.ടി.യു) സ്വാഗതം പറഞ്ഞു. വി കെ മോഹൻദാസ് (സി.ഐ.ടി.യു), ഷാജു പൊൻപാറ (ഐ.എൻ.ടി.യു.സി), നസുറുദ്ധീൻ (വി.വി.എസ് - കെ.എൽ.എ), ബി കെ ബാലകൃഷ്ണൻ (സി.ഐ.ടി.യു), വിനയകൃഷ്ണൻ (വ്യാപാരി സമിതി), കബീർ സലാല (എച്ച്എം.എസ്), പി കെ മുഹമ്മദ് (എ.ഐ.ടി.യു.സി) എന്നിവർ പ്രസംഗിച്ചു.