ആംഗ്യഭാഷ ബധിര ദിനം 23ന് 

Saturday 20 September 2025 12:36 AM IST
ആംഗ്യഭാഷ ബധിര

കോഴിക്കോട്: മലബാർ ബധിര അസോസിയേഷന്റെയും ഡ്രീം ഓഫ് അസിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ആംഗ്യഭാഷ - ബധിര ദിനം ആചരിക്കും. 23, 28 തിയതികളിൽ ബീച്ച് ഫ്രീഡം സ്ക്വയറിലും നളന്ദ ഓഡിറ്റോറിയത്തിലും വിവിധ പരിപാടികൾ നടക്കും. 23 ന് ബീച്ച് ഫ്രീഡം സ്ക്വയറിൽ അസി. കമ്മിഷണർ എ. ഉമേഷ് ഉദ്ഘാടനം ചെയ്യും. 28ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര ബധിര ദിനാചരണത്തിൽ അസോ.ചീഫ് പേട്രൺ അഡ്വ: മഞ്ചേരി.എസ്.സുന്ദർരാജ് പതാക ഉയർത്തും. സമാപനസമ്മേളനവും സമ്മാനദാനവും അഹമ്മദ് ദേവർകോവിൽ എം.എൽ.എ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ആർ. ജയന്തകുമാർ, സി.കെ. ബാലകൃഷ്ണൻ, രാജീവൻ കോളിയോട്ട്, ഷാലിൻ ജോയ്സി, പി.ടി. സന്തോഷ് ബാബു, ഗോപിനാഥ് പങ്കെടുത്തു.