എൻ.വി ചാത്തു അനുസ്മരണം

Saturday 20 September 2025 12:02 AM IST
കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടും ഡി സി സി നിർവാഹക സമിതി അംഗവുമായിരുന്ന എൻ.വി ചാത്തുവിന്റെ മുപ്പത്തിരണ്ടാം ചരമവാർഷികാചരണം ഡി സി സിപ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി നിർവാഹക സമിതി അംഗവുമായിരുന്ന എൻ.വി ചാത്തുവിന്റെ മുപ്പത്തിരണ്ടാം ചരമവാർഷികാചരണം കീഴരിയൂരിൽ ഡി .സി .സി പ്രസിഡന്റ് അഡ്വ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഡി .സി. സി ജനറൽ സെക്രട്ടറിമാരായ കോട്ടയിൽ രാധാകൃഷ്ണൻ , രാജേഷ് കീഴരിയൂർ, ഇ അശോകൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ,ടി.കെ ഗോപാലൻ, കെ.കെ ദാസൻ , ബി.ഉണ്ണികൃഷ്ണൻ , ചുക്കോത്ത് ബാലൻ നായർ , ശശി പാറോളി, കെ.സി രാജൻ, എം കെ സുരേഷ് ബാബു, ഇഎം മനോജൻ, എം.എം രമേശൻ , സവിത നിരത്തിന്റെ മീത്തൽ , കെ.പി സുലോചന, വേണുഗോപാൽ എം.എൻ പ്രസംഗിച്ചു.