സരസ് മേള പാലക്കാട്ട്

Saturday 20 September 2025 1:36 AM IST
kudumbashree

പാലക്കാട്: കുടുംബശ്രീ ദേശീയ സരസ് മേള ജനുവരിയിൽ പാലക്കാട്ട് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയവും വൈവിധ്യപൂർണവുമായ ഉൽപ്പന്നങ്ങൾ, കേരളത്തിലേയും ഇതരസംസ്ഥാനങ്ങളിലെയും ഫുഡ് കോർട്ടുകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, നാടിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികൾ എന്നിവ മേളയിൽ അരങ്ങേറും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയുടെ ജില്ലാതല അവലോകന യോഗം പാലക്കാട് നടന്നു. എൻ.ആർ.എൽ.എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ആർ.എസ്.ഷൈജു, ജില്ലാമിഷൻ കോഓർഡിനേറ്റർ എസ് അനുരാധ തുടങ്ങിയവർ പങ്കെടുത്തു.