ശുചിത്വോത്സവം

Saturday 20 September 2025 12:19 AM IST
.

വളാഞ്ചേരി: സ്വച്ഛത ഹൈ സേവ, ശുചിത്വോത്സവം ക്യാമ്പയിൻ വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ടു വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ പൊതുശുചീകരണം, ക്ലീൻ ഗ്രീൻ ഉത്സവ് ,സഫായ് മിത്ര സുരക്ഷ ശിവിർ,മറ്റു ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുഹമ്മദ് ഇബ്രാഹിം മരാത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി മുഹമ്മദ് റിയാസ്, നഗരസഭാ സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായ കെ.വി.ഉണ്ണികൃഷ്ണൻ ,ഫൈസൽ തങ്ങൾ, എൻ.നൂർജഹാൻ, സുബിത രാജൻ , താഹിറ ഇസ്മായിൽ, ഹെൽത്ത് ഇൻസ്പക്ടർ വിനോദ് ബാലകൃഷ്ണൻ, ജെ.എച്ച്.ഐ ഷെമിമുന്നീസ എന്നിവർ പങ്കെടുത്തു.