യൂത്ത് ലീഗ് സമ്മേളനം
Saturday 20 September 2025 12:22 AM IST
മലപ്പുറം: മൊറയൂര്‍ പഞ്ചായത്ത് ദലിത് ലീഗ്, പ്രവര്‍ത്തക സമിതി അവലോകനയോഗം ചേര്‍ന്നു. വരാന്‍ പോകുന്ന യൂത്ത് ലീഗ് സമ്മേളനം വിജയിപ്പിക്കാനും മൊറയൂര്‍ പഞ്ചായത്തില്‍ ദളിത് ലീഗിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മജീദ് അരിമ്പ്ര ഉദ്ഘാടനം ചെയ്തു, മണി അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ശിവദാസന്‍ സ്വാഗതം പറഞ്ഞു. യോഗത്തിൽ ശിഹാബുദ്ദീന്‍ അരിമ്പ്ര, കുഞ്ഞന്‍ തുടങ്ങിയവർ ആശംസകള്‍ അര്‍പ്പിച്ചു. അനീഷ് നന്ദി പറഞ്ഞു