ചരിത്രസെമിനാർ 

Saturday 20 September 2025 12:23 AM IST
.

മലപ്പുറം ഗവ.കോളേജ് ചരിത്ര പഠന വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിന ചരിത്രസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട സെമിനാർ ഉത്ഘാടനം നിർവിഹിച്ചു. ചരിത്ര പഠന വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ. മൊയ്തീൻ തോട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യാ ചരിത്രത്തിലെ ക്ഷേത്ര ധ്വംസനങ്ങളുടെ രാഷ്ട്രീയമാനങ്ങൾ എന്ന വിഷയത്തെകുറിച്ച് നടന്ന സെഷനിൽ മടപ്പള്ളി ഗവ. കോളേജിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ എ.എം.ഷിനാസ് വിഷയമതരിപ്പിച്ചു സംസാരിച്ചു. ഡോ. ശ്രീവിദ്യ വട്ടാറമ്പത്ത്, അബ്ദുൽ ഷമീർ, ഡോ. സക്കീർഹുസൈൻ, അമീൻ ദാസ്, അബ്ദുറഹ്മാൻ, അബ്ദുൽ ഗഫൂർ, പ്രഭാകരൻ വട്ടോട്ടിപുരക്കൽ, സി.ടി.ശ്രാവൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.