പ്രതിമാസ വിചാര സദസ്
Saturday 20 September 2025 1:30 AM IST
കാക്കനാട്: ഭാരതീയ വിചാര കേന്ദ്രം തൃക്കാക്കര സ്ഥാനീയ സമിതിയുടെ പ്രതിമാസ വിചാര സദസ് തൃക്കാക്കര ശ്രീ ഭഗവതി അമ്പലത്തിലെ പൂക്കോട് രവിവർമ്മ സഭാഗൃഹത്തിൽ നടന്നു. സ്ത്രീ ശാക്തീകരണം കേരളത്തിൽ-ഒരു പഠനം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചടങ്ങ് സ്ഥാനീയ സമിതി അദ്ധ്യക്ഷയും ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് പ്രൊഫസറുമായ ഡോ. അർച്ചന ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സ്മിത പോളയിൽ ജയ്‌വന്ത് മാറോളി, അഖില ഭാരതീയ പ്രജ്ഞ പ്രവാഹ് ഉത്തര ക്ഷേത്രീയ സംയോജക് മാന്യ ചന്ദ്രകാന്ത്, മദ്ധ്യ-പശ്ചിമ ക്ഷേത്രീയ സംയോജക് മാന്യ വിനയ് ദീക്ഷിത്, സുധീർ ബാബു, അരവിന്ദാക്ഷൻ നായർ എന്നിവർ സംസാരിച്ചു.