ദുരിത യാത്ര: സത്യഗ്രഹ സമരം
Saturday 20 September 2025 1:36 AM IST
തൃപ്പൂണിത്തുറ: കാലാകാലങ്ങളായി തൃപ്പൂണിത്തുറ നിവാസികളും മറ്റുള്ള യാത്രക്കാരും അനുഭവിക്കുന്ന എസ്. എൻ ജംഗ്ഷനിലുള്ള റെയിൽവേ മേൽപ്പാലത്തിലൂടെയുള്ള ദുരിതയാത്രയ്ക്ക് പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂചനാ സത്യഗ്രഹ പരിപാടി സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് പോളി വർഗീസ് അദ്ധ്യക്ഷനായ ചടങ്ങ് എഡ്രാക് എറണാകുളം ജില്ല വൈസ് പ്രസിഡന്റ് ആർ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കെ.എ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ജി.ചന്ദ്രമോഹൻ, വി.പി.സതീശൻ, വിശ്വംഭരൻ, വാസുദേവൻ, എം. മോഹനൻ, പി.പി ഉല്ലാസ്, വി.ആർ. ബാബു എന്നിവർ സംസാരിച്ചു.