വരുണയിൽ  വായനാമധുരം

Saturday 20 September 2025 2:37 AM IST

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിൽ വായനാമധുരം - വായനാദിനം പരിപാടി നടത്തി. 70 വിദ്യാർത്ഥികൾ 1100 പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. കൂടുതൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ച 30 പേർക്ക് സമ്മാനങ്ങൾ നൽകി. ഓരോ വീട്ടിലും ലൈബ്രറി, പിറന്നാളിന് സ്കൂളിന് ഒരു പുസ്തകം എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. പുസ്തകോത്സവ സമിതി അംഗങ്ങളായ കെ. ഉഷ (എഡ്യുക്കേഷൻ ഓഫീസർ, ഭവൻസ് ശിക്ഷൺ ഭാരതി), ബി. അമ്പിളി ( കേരള സാഹിത്യ വേദി അംഗം ), വി.വി. സെബു ( പ്രസിഡന്റ്, പൊന്നുരുന്നി ഗ്രാമീണ ലൈബ്രറി ) എന്നിവർ കുട്ടികളുമായി സംവദിച്ചു.