പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ
Saturday 20 September 2025 1:38 AM IST
മരട്: നഗരസഭയിൽ മാലിന്യ നിർമ്മാർജന പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭാ പരിധിയിലെ പ്രധാന ഇടങ്ങളിലാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. കുണ്ടന്നൂർ ജംഗ്ഷനിൽ നഗരസഭാ ചെയർ പേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി രാജേഷ്, മിനി ഷാജി, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ഹെൽത്ത് സൂപ്പർവൈസർ പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ എ, അഞ്ജു, വിനു മോഹൻ എന്നിവർ സംസാരിച്ചു.