ലയൺസ് രക്തദാനക്യാമ്പ്
Saturday 20 September 2025 1:39 AM IST
കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ അമൃത ആശുപത്രിമായി സഹകരിച്ച് ബ്ലഡ് ബാങ്ക് ബസിൽ രക്തം സ്വീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് തെരേസാസ് കോളേജിൽ ലയൺസ് ഗവർണർ കെ.ബി. ഷൈൻ കുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. അനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സജി ചമേലി, വർഗീസ് ജോസഫ്, ജേക്കബ് ജോൺ, സാവിയോ കിടങ്ങൻ, ജോർജ് സാജു, ഡോ. അനു രാജു, ഔസേപ്പ് മാമ്പിള്ളി, ബീന ശ്രീനാഥ്, രവിശങ്കർ ശർമ്മ എന്നിവർ സംസാരിച്ചു. ജ്യോതിഷ് ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ലയൺസ് മെമ്പർമാർ രക്തം നൽകി.