ഉബുണ്ടു ഇൻസ്റ്റലേഷൻ

Saturday 20 September 2025 1:44 AM IST

കൊച്ചി: സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് ഇടപ്പള്ളി ഗവ. ഹൈസ്കൂളിന് സമീപമുള്ള ജില്ലാ കേന്ദ്രത്തിൽ ഇന്ന് ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിക്കും. കൈറ്റ് പുറത്തിറക്കിയ ഉബുണ്ടു 22.04 അടിസ്ഥാനപ്പെടുത്തിയുള്ള 'സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം കൈറ്റ് ഒ.എസ് 22.04 ജില്ലാ കേന്ദ്രത്തിൽ നിന്ന് രാവിലെ മുതൽ പൊതുജനങ്ങൾക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത് നൽകും. ലാപ്ടോപ്പുമായി എത്തണം. ഉച്ചയ്ക്ക് ശേഷം 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം, അറിവിലെ സ്വാതന്ത്ര്യം’ വിഷയത്തിൽ കൈറ്റ് അക്കാ‌ഡമിക് കോർ ടീം അംഗം ഡോ. നിഷാദ് അബ്ദുൽ കരീം സെമിനാർ നയിക്കും.