വനം വന്യജീവി ചിത്ര പ്രദർശനം
Saturday 20 September 2025 1:46 AM IST
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജിലെ ബയോ ഡൈവേഴ്സിറ്റി ക്ലബിന്റെയും ബേഡ്‌സ് ക്ലബിന്റെയും നേതൃത്വത്തിൽ ബോട്ടണി, സുവോളജി വിഭാഗങ്ങൾ സംയുക്തമായി വനം വന്യജീവി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജീൻ എ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജോസ്, ബയോ ഡൈവേഴ്സിറ്റി ക്ലബ് കോ ഓർഡിനേറ്റർമാരായ ഡോ. എൻ. സിന്ധു, രമ്യ ജി. നായർ, ബേഡ്‌സ് ക്ലബ് കോ ഓർഡിനേറ്റർ ഡോ. സോണി ദേവസി എന്നിവർ സംസാരിച്ചു. ഫോട്ടൊഗ്രാഫർമാരായ ജോർജ് എസ്. ജോർജ്, ജെമി ജോസ് മാത്യു, ഡോ. മനോജ് എം. കുമാർ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.