ദേവ്ദത്തിനും ധ്രുവ് ജുറേലിനും സെഞ്ച്വറി

Friday 19 September 2025 11:11 PM IST

ലക്നൗ : ഓസ്ട്രേലിയൻ എ ടീമും ഇന്ത്യൻ എ ടീമും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ എ 532/6 എന്ന സ്കോറിനും ഇന്ത്യ എ 531/7 എന്ന സ്കോറിനും ഡിക്ളയർ ചെയ്തിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് എ വിക്കറ്റ് നഷ്ടം കൂടാതെ 56 റൺസിലെത്തിയപ്പോഴാണ് സമനില പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി മറുനാടൻ മലയാളിതാരം ദേവ്‌ദത്ത് പടിക്കലും(150), ധ്രുവ് ജുറേലും (140) സെഞ്ച്വറികൾ നേടി.