ശബരിമലയിലെ സ്വർണപ്പാളി: നാലു കിലോ സ്വർണം അടിച്ചു മാറ്റിയെന്ന് വി.ഡി. സതീശൻ

Saturday 20 September 2025 1:10 AM IST

അടിയന്തര പ്രമേയം അനുവദിച്ചില്ല

പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും നവീകരിച്ചതിലൂടെ നാലു കിലോ സ്വർണം അടിച്ചുമാറ്റിയെന്ന ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണപ്പാളി കാണാതായതിൽ അടിയന്തര പ്രമേയാവതരണത്തിന് പ്രതിപക്ഷം നൽകിയ നോട്ടീസ് സ്പീക്കർ എ.എൻ.ഷംസീർ അനുവദിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ

നിന്നിറങ്ങിപ്പോയി.

ശില്പങ്ങൾ പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും നവീകരിച്ച് തിരിച്ചെത്തിച്ചപ്പോൾ നാലു കിലോയോളം കുറഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ

അനുമതി തടഞ്ഞപ്പോൾ, കോടതിയുടെ പരിഗണനയിലുള്ള നിരവധി വിഷയങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിച്ച കീഴ്‌വഴക്കമുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അയ്യപ്പന്റെ സ്വർണം കാണാതായത് ഭക്തരേയും വിശ്വാസികളേയും വിഷമത്തിലാക്കിയതാണ്. വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു. പിന്നാലെയാണ്, പ്രതിപക്ഷം ബഹളം വച്ച ശേഷം സഭയിൽ നിന്നിറങ്ങിപ്പോയത്

മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച വിഷയമായതിനാലാണ് നോട്ടീസ് പരിഗണിക്കാൻ കഴിയാത്തതെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം അട്ടിമറിക്കാൻ ശ്രമിച്ചതു പരാജയപ്പെട്ടതിനാലുള്ള കൊതിക്കെറുവാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിന്

മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിതെന്നും, ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടെ നിയമസഭ ചർച്ച ചെയ്താലത് കോടതിയലക്ഷ്യമാവുമെന്നും മന്ത്രി വാസവനും പറഞ്ഞു.

സി.​പി.​എ​മ്മി​ലെ​ ​വി​വാ​ദ​ത്തി​ന് ​ത​ന്റെ നെ​ഞ്ച​ത്ത് ​ക​യ​റ​രു​ത്

സി.​പി.​എ​മ്മി​ൽ​ ​ഇ​പ്പോ​ൾ​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ ​വി​വാ​ദം​ ​പോ​ലു​ള്ള​ ​എ​ന്ത് ​കേ​സു​ണ്ടാ​യാ​ലും​ ​ത​ന്റെ​ ​നെ​ഞ്ച​ത്തേ​ക്ക് ​ക​യ​റു​ന്ന​ത് ​എ​ന്തി​നാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​എ​ന്റെ​ ​വീ​ട്ടി​ലേ​ക്കാ​ണ് ​മാ​ർ​ച്ച്.​ ​ഞാ​ൻ​ ​എ​ന്തു​ ​ചെ​യ്തി​ട്ടാ​ണ്. എ​ങ്ങ​നെ​യാ​ണ് ​ഈ​ ​സം​ഭ​വം​ ​ആ​ദ്യം​ ​പു​റ​ത്തു​വ​ന്ന​തെ​ന്ന് ​സി.​പി.​എം​ ​അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​വ്യാ​പ​ക​മാ​യ​ ​പ്ര​ചാ​ര​ണം​ ​സി.​പി.​എം​ ​ഹാ​ൻ​ഡി​ലു​ക​ൾ​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ഈ​ ​മാ​ന്യ​ത​യൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല​ല്ലോ.​ ​അ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​സം​ര​ക്ഷ​ണം,​ ​സ്ത്രീ​ ​സം​ര​ക്ഷ​ണം​ ​തു​ട​ങ്ങി​യ​ ​വാ​ക്കു​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല​ല്ലോ.​ ​ന്യാ​യീ​ക​രി​ക്കു​ന്ന​ത​ല്ല.​ ​അ​ങ്ങ​നെ​ ​ചെ​യ്യ​രു​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​അ​നു​ഭാ​വി​ക​ളോ​ട് ​പ​ത്ര​സ​മ്മേ​ള​നം​ ​ന​ട​ത്തി​ ​പ​റ​ഞ്ഞ​താ​ണ്. സി.​പി.​എ​മ്മി​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​വാ​ദം​ ​എ​ങ്ങ​നെ​യാ​ണ് ​പു​റ​ത്തു​ ​വ​ന്ന​തെ​ന്ന് ​കെ.​എ​ൻ.​ ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​ ​പ്ര​സ്താ​വ​ന​യി​ലു​ണ്ട്.​ ​കോ​ൺ​ഗ്ര​സ് ​ആ​സൂ​ത്രി​ത​മാ​യ​ല്ല​ ​ഇ​ത് ​ന​ട​ത്തി​യ​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തെ​ ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നാ​ണ് ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.