പുതിയ എ.കെ.ജി സെന്റർ: സി.പി.എമ്മിന് നോട്ടീസ്

Saturday 20 September 2025 12:21 AM IST

ന്യൂഡൽഹി: തിരുവനന്തപുരത്ത് പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമിയിൽ അവകാശമുന്നയിച്ചു സമർപ്പിച്ച ഹ‌‌ർജിയിൽ സി.പി.എമ്മിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഒക്ടോബർ 10നകം നിലപാടറിയിക്കണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ,​മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഭൂമി വാങ്ങിയെന്ന് വ്യക്തമാക്കി ഇന്ദു എന്ന ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയാണ് മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് മുഖേന കോടതിയെ സമീപിച്ചത്. ജപ്‌തി നടപടികളിലായിരുന്ന ഭൂമിയായിരുന്നുവെന്നും,തങ്ങളുടെ കൈവശമായിരുന്നപ്പോഴേ ഈ ഭൂമി നടപടിക്രമങ്ങൾ പാലിക്കാതെ ലേലം ചെയ്‌തുവെന്നും ഹ‌ർജിയിൽ പറയുന്നു. അതിനാൽ ലേലം റദ്ദാക്കണം. വസ്‌തു തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു. 1998ൽ ഭൂമി ലേലം പിടിച്ചവരിൽ നിന്നാണ് 2021ൽ സി.പി.എം വസ്‌തു വാങ്ങിയതെന്നും ചൂണ്ടിക്കാട്ടി.