നടത്തുന്നത് രാഷ്ട്രീയ സംഗമം:എം.ടി. രമേശ്
തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ പമ്പയിൽ നടത്തുന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ സംഗമമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പരിപാടിക്കായി അച്ചടിച്ച പോസ്റ്ററിൽ അയ്യപ്പന്റെ ചിത്രമോ ശബരിമലയുടെ ചിത്രമോ വച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രങ്ങളാണുള്ളത്.
അയ്യപ്പനില്ലാത്ത അയ്യപ്പസംഗമമാണ് പമ്പയിൽ നടക്കുന്നത്. ഇടതുമുന്നണിക്ക് സാമ്പത്തിക സമാഹരണത്തിന് വേണ്ടിയാണ് കുറെ പണക്കാരെ വിളിച്ച് പരിപാടി സംഘടിപ്പിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കുന്ന സാമുദായിക സംഘടനകളും നേതാക്കളും രാഷ്ട്രീയ അജണ്ട തിരിച്ചറിയണം. ഗിമ്മിക്കുകളിലൂടെ അയ്യപ്പ ഭക്തരെ പറ്റിക്കാനാവില്ല.
വിലക്കയറ്റത്തെ കുറിച്ച് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മന്ത്രിയുടെ വിശദീകരണം കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്. പ്രതിപക്ഷ നേതാവ് പിണറായി സർക്കാരിന്റെ സേഫ്റ്റി വാൽവായി മാറിയിരിക്കുകയാണ്.