ജലപീരങ്കിയിൽ ശുദ്ധജലമാകണമെന്നാവിശ്യം
Saturday 20 September 2025 12:33 AM IST
തിരുവനന്തപുരം: പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗനിർദേശം വേണമെന്നവാശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സൽമാനാണ് പരാതി നൽകിയത്. 'സമരങ്ങളിൽ പ്രയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന് മഞ്ഞയോ മണ്ണിന്റേയോ നിറമാണ്. ഇത് കുളം അല്ലെങ്കിൽ മറ്റ് ജലാശയങ്ങളിൽ നിന്നുള്ളതായിരിക്കും'. അമീബിക് മസ്തിഷ്‌കജ്വരം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് സർക്കാരിന്റെ കൂടി ബാദ്ധ്യതയാണെന്നും പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.