മൊട്ടക്കുന്ന് മികച്ച  പച്ചതുരുത്തായി

Friday 19 September 2025 11:33 PM IST

പെരിന്തൽമണ്ണ: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പച്ച തുരുത്ത് പുരസ്‌കാരനിർണയത്തിൽ മലപ്പുറം ജില്ലയിലെ മികച്ച പച്ചത്തുരുത്തായി പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലം താഴെപറ്റകുന്നിലെ പച്ചതുരുത്ത്. മൊട്ടക്കുന്നായി കിടന്നിരുന്ന സ്ഥലം കഴിഞ്ഞ കൗൺസിലാണ് പച്ചതുരുത്തായി വിഭാവനം ചെയ്തത്. ഏറ്റവും മികച്ച രൂപത്തിൽ വിപുലപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്ത് വരുന്ന പച്ചതുരുത്ത് വിവിധങ്ങളായ ഫലംവൃക്ഷങ്ങളും, പച്ചക്കറി കൃഷി, പൂ കൃഷി, സസ്യ ജാലങ്ങളുമെല്ലാമടങ്ങുന്ന പുതിയൊരു ആവാസകേന്ദ്രം തന്നെയായി മാറ്റിയിരിക്കുന്നു. പച്ചതുരുത്തിനെ സംരക്ഷിക്കുന്നതിനും വിശ്രമവേളകൾ ചെലവഴിക്കാൻ കഴിയുന്ന സൗകര്യമുൾപ്പെടെ ഒരുക്കുന്ന പദ്ധതികൾക്കുമാണ് നഗരസഭ നേതൃത്വം നൽകുന്നത്.

പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലം താഴെപറ്റകുന്നിലെ പച്ചതുരുത്ത്‌