നേട്ടങ്ങളേറെ : അരയാക്കണ്ടി സന്തോഷ്
Friday 19 September 2025 11:34 PM IST
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന് കഴിഞ്ഞ 30 വർഷങ്ങൾ കൊണ്ട് ഏതൊക്കെ മേഖലകളിലാണ് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് ശാഖാ ഭാരവാഹികൾ പരിശോധിക്കണമെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ,പന്തളം യൂണിയനുകളുടെ ശാഖാ നേതൃസംഗമത്തിൽ സംഘടനാ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യോഗം ജനറൽ സെക്രട്ടറിയുടെ റോൾ എന്താണെന്ന് കാണിച്ചുകൊടുത്ത നേതാവാണ് വെള്ളാപ്പള്ളി. യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറിമാരായിരുന്ന പലരും രാഷ്ട്രീയപാർട്ടികളുടെ ചട്ടുകങ്ങൾ ആയിരുന്നു. യോഗത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് വളർന്നത് കഴിഞ്ഞ 30 വർഷത്തിനിടെയാണ്. സംസ്ഥാനത്തിന്റെ പുറത്തെ ബാംഗ്ലൂർ, കുടക്, നീലഗിരി, മുംബയ്, താനെ യൂണിയനുകൾക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞത് സംഘടനാശേഷിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.