പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്കിന് ദേശീയ പുരസ്‌കാരം
Friday 19 September 2025 11:40 PM IST
കൊച്ചി: ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സിന്റെ ഇന്ത്യയിലെ മികച്ച അർബൻ ബാങ്കിനുള്ള ദേശീയ പുരസ്‌കാരം എച്ച്.ആർ ഇനിഷ്യേറ്റീവ് വിഭാഗത്തിൽ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിന് ലഭിച്ചു. ഗോവയിൽ നടന്ന ചടങ്ങിൽ ജൂറി ചെയർമാൻ വി.എൻ ബാബുവിൽ നിന്നും ബാങ്കിന്റെ വൈസ് ചെയർമാൻ സോജൻ ആന്റണിയും സി.ഇ.ഒ കെ. ജയപ്രസാദും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.