എറാസ്മസ് മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി
എറാസ്മസ് സ്കോളർഷിപ്പോടുകൂടിയുള്ള 2026- 28 വർഷത്തെ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമിന് ഡിസംബർ 10 വരെ അപേക്ഷിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം, ഗവേഷണം എന്നിവ നടത്താനുള്ള അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. പഠനച്ചെലവും, ട്യൂഷൻ ഫീസും പൂർണ്ണമായും ഇതിലൂടെ ലഭിക്കും. എറാസ്മസ് പ്രോഗ്രാമിൽ ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി, സ്പെയിനിലെ ബാർസിലോണിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, നെതർലാൻഡ്സിലെ റൊട്ടേർഡാം യൂണിവേഴ്സിറ്റി, യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് യോർക്ക് എന്നിവ പ്രോഗ്രാമിൽ പങ്കാളികളാണ്. www.eramus.plus.ec.europa.eu.
എക്സിക്യൂട്ടീവ് എം.ബി.എ @ ഐ.ഐ.ടി മദ്രാസ്
ഐ.ഐ.ടി മദ്രാസ് എക്സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയ, മൂന്നു വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്സിന്റെ കാലയളവ്. ഹൈബ്രിഡ് മോഡിലാണ് കോഴ്സ് നടത്തുന്നത്. Experiential, ഇന്റഗ്രേറ്റഡ് കോഴ്സുകൾ, അന്താരാഷ്ട്ര ഇമെർഷൻ പ്രോഗ്രാം എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. www.doms.iitm.ac.in/emba. ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ ഇൻ മാരിടൈം ലാ
കൊച്ചി: കേന്ദ്ര മറൈൻ സർവകലാശാലയുടെ ചെന്നൈ ക്യാമ്പസിൽ 2025-26 അദ്ധ്യയന വർഷത്തെ മാരിടൈം ലാ പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം. കോഴ്സുകൾ: മറൈൻ ഇൻഷ്വറൻസ് ലാ, മാരി ടൈം ലാ, ഷിപ്പിംഗ് ആൻഡ് അഡ്മിറാലിറ്റി ലാ, മാരിടൈം ആർബിട്രേഷൻ & ഡിസ്പ്യൂട്ട് റെസല്യൂഷൻ. സർട്ടിഫിക്കേഷൻ കോഴ്സുകൾ കൂടി ഉൾപ്പെടുന്നതാണ് പി.ജി.ഡിപ്ലോമ പ്രോഗ്രാം. എല്ലാ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും 5 മൊഡ്യൂളുകൾ വീതമുണ്ട്. നാല് സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയാൽ മാരി ടൈം ലായിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. എൻറോൾ ചെയ്ത് മൂന്നു വർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കിയാൽ മതി. ഒരാൾക്ക് രണ്ടു സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് വരെ ഒരുസമയം ചേരാം. ഓരോ സർട്ടിഫിക്കറ്റ് കോഴ്സിനും പരമാവധി 10മണിക്കൂറാണ് അനുവദിക്കുക. വെർച്വൽ-ലൈവ് ക്ലാസുകൾ ഉൾപ്പെടുന്നതാണ് കോഴ്സ്. യോഗ്യത: 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഒഫ് കൺഫോമിറ്റിയും (COC) സെയ്ലിംഗിൽ 2 വർഷ പരിചയവും. സർട്ടിഫിക്കറ്റ് കോഴ്സുകളും വിഷയങ്ങളും: ദ യുണൈറ്റഡ് നേഷൻസ് കൺവൻഷൻ ഒഫ് ദ ലാ ഒഫ് ദ സീ ആൻഡ് ജൂറിസിഡ്ക്ഷണൽ ഫ്രെയിംവർക്ക്,ഫണ്ടമെന്റൽസ് ഒഫ് ഇന്റർനാഷണൽ മാരിടൈം ലാ,മറൈൻ സെക്യൂരിറ്റി & സേഫ്റ്റി റഗുലേഷൻസ്, മറൈൻ എൻവയോൺമെന്റൽ & ഇക്വിറ്റബിൾ ഷെയറിംഗ് ഒഫ് മറൈൻ റിസോഴ്സസ്, മറൈൻ ലാ. ഫീസ്: 10000 രൂപ രജിസ്ട്രേഷൻ ഫീസ്. പ്രോഗ്രാം ഫീസ് 7500 രൂപ, ട്യൂഷൻ ഫീ 10000 രൂപയും അടയ്ക്കണം. വെബ്സൈറ്റ്: www.imu.edu.in. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10.