മുത്തൂറ്റ് ബിസിനസ് സ്‌കൂളിൽ ആദ്യ പി.ജി.ഡി.എം ബാച്ച് പ്രവേശനം

Saturday 20 September 2025 12:41 AM IST

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച മുത്തൂറ്റ് ബിസിനസ് സ്‌കൂളിലെ ആദ്യ പി.ജി.ഡി.എം ബാച്ചിന്റെ പ്രവേശനോത്സവം നടന്നു. ഡോ. ശശി തരൂർ ഉദ്ഘാടനം നിർവഹിച്ച സ്‌കൂളിൽ റഷ്യയിലെ ഏഴ് വിദ്യാർത്ഥികൾ ഉൾപ്പെടെ 24 പേരാണ് ആദ്യ ബാച്ചിലുള്ളത്. മെറിറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം.

പ്രീ-പി.ജി.ഡി.എം ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് ഗ്രൂപ്പിനുള്ളിൽ നിരവധി പ്രീ-പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചു. വിദ്യാർത്ഥികൾ ഇന്റേൺഷിപ്പ് അനുഭവങ്ങൾ പങ്കുവെച്ചു. മികച്ച ഇന്റേൺഷിപ്പിനുള്ള അവാർഡുകളും നൽകി.

സ്‌കൂളിന്റെ അക്കാഡമിക് സമീപനം സ്ഥാപക ഡയറക്ടർ ഡോ. ആനന്ദ് അഗർവാളും പ്രൊഫ. സുശാന്ത് സക്ലാനിയും വ്യക്തമാക്കി.

മികവുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കാനാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.

മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജേക്കബ്, എക്സിക്യുട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ കെ. ആർ ബിജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.