മുച്ചക്ര വാഹന വിതരണം

Friday 19 September 2025 11:58 PM IST

കൊ​ല്ലം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജന്റു​മാ​രു​ടെ​യും വി​ൽപ്പ​ന​ക്കാ​രു​ടെ​യും ക്ഷേ​മ​നി​ധി ബോർ​ഡി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ അം​ഗ​പ​രി​മി​ത​രാ​യ ക്ഷേ​മ​നി​ധി അം​ഗ​ങ്ങൾ​ക്കു​ള്ള സൗ​ജ​ന്യ മു​ച്ച​ക്ര വാ​ഹ​ന വി​ത​ര​ണ​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്​ഘാ​ട​നം 22ന് വൈ​കി​ട്ട് 3ന് റോ​ട്ട​റി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തിൽ മ​ന്ത്രി കെ.എൻ. ബാ​ല​ഗോ​പാൽ നിർ​വ​ഹി​ക്കും. എം.മു​കേ​ഷ് എം.എൽ.എ അ​ദ്ധ്യ​ക്ഷ​നാ​കും. എം.നൗ​ഷാ​ദ് എം.എൽ.എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ.ഗോ​പൻ എന്നിവർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യർ ഹ​ണി ബെ​ഞ്ച​മിൻ മു​ഖ്യാ​തി​ഥി​യാ​കും. ബോർ​ഡ് ചെ​യർ​പേ​ഴ്‌​സൺ ടി.ബി.സു​ബൈർ പ്ര​വർ​ത്ത​ന റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എൻ.ടോ​മി, എ​സ്.രാ​ജേ​ഷ് കു​മാർ, ഡി.എ​സ്.മി​ത്ര തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.