അപേക്ഷ ക്ഷണിച്ചു
Saturday 20 September 2025 12:00 AM IST
കൊല്ലം: ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്തതും ഉപഭോക്തൃ ബോദ്ധവത്കരണ / സംരക്ഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതുമായ സന്നദ്ധ സംഘടനകൾക്കാണ് അവസരം. നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകൾ സഹിതം 24ന് വൈകിട്ട് അഞ്ചിനകം ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. മുൻ വർഷങ്ങളിൽ ധനസഹായം അനുവദിച്ച സംഘടനകളിൽ ധനവിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കാത്ത സംഘടനകൾ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 04742794818.