അഖിലകേരള വിശ്വകർമ്മ മഹാസഭ വിശ്വകർമ ദിനാചരണം
Saturday 20 September 2025 12:03 AM IST
പോരുവഴി: അഖിലകേരള വിശ്വകർമ്മ മഹാസഭ 502-ാം നമ്പർ ശാഖയും വിശ്വദീപം മഹിള സംഘടനയും സംയുക്തമായി വിശ്വകർമ്മ ദിനാചരണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി കല്ലട രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.മുരളി ഫ്ലാഗ് ഒഫ് ചെയ്ത ഘോഷയാത്ര ഇടയ്ക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കൈരളി വായനശാലയിൽ സമാപിച്ചു. താലൂക്ക് യൂണിയൻ ഖജാൻജി വേലപ്പൻ , താലൂക്ക് യൂണിയൻ മെമ്പർ ജി.അശോക് കുമാർ ,ശാഖ പ്രസിഡന്റ് പി.മുരളിധരൻ, സെക്രട്ടറി പി.ബി.ദിലീപ് കുമാർ, ഖജാൻജി അനന്ദകുമാർ വൈസ് പ്രസിഡന്റ് വിദ്യാവിശ്വം, ജോയിൻ സെക്രട്ടറി തുളസീധരൻ ,മഹിള സംഘടന പ്രസിസന്റ് ചന്ദ്രിക, സെക്രട്ടറി സുമ രതിഷ് എന്നിവർ സംസാരിച്ചു.