തകരാർ പരിഹരിക്കണം

Saturday 20 September 2025 12:03 AM IST

കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിച്ച ലാപ്ടോപ്പും പ്രോജക്ടറും പോലെയുള്ള, ഐ.സി.ടി ഉപകരണങ്ങൾ തകരാറിലായാൽ മാസങ്ങൾ കഴിഞ്ഞും പരിഹരിക്കാത്തത് ഹയർ സെക്കൻഡറി ക്ലാസ് റൂമുകളിലെ പഠനം ദുഷ്ക്കരമാക്കിയിരിക്കുകയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. സ്ഥാപിച്ച് ആറേഴുവർഷം കഴിഞ്ഞതോടെ ഇവ വ്യാപകമായി കേടായിത്തുടങ്ങി. കോൺട്രാക്ട് ഏറ്റെടുത്തിരിക്കുന്ന ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വകരിക്കണമെന്നും ആവശ്യപ്പെട്ടു. ആദർശ് വാസുദേവ്, ശ്രീരംഗം ജയകുമാർ, എസ്.സതീഷ്, ജോജി വർഗീസ്, കസ്മീർ തോമസ്, ജ്യോതി രഞ്ജിത്ത്, മാത്യു പ്രകാശ്, ഫിലിപ്പ് ജോർജ്, ശ്രീകുമാർ കടയാറ്റ് എന്നിവർ സംസാരിച്ചു.