ബീച്ചുകൾ വൃത്തിയാക്കും

Saturday 20 September 2025 12:20 AM IST

കൊല്ലം: തീരപ്രദേശങ്ങൾ വൃത്തിയായും സുരക്ഷിതമായും നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 235 ബീച്ചുകൾ വൃത്തിയാക്കും. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ എല്ലാ അംഗങ്ങളെയും പ്രാദേശിക സമൂഹങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് കൊല്ലം ബീച്ചാണ്. ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ 500 സ്കൗട്ട് ഗൈഡ്സുകളും യൂണിറ്റ് ലീഡർമാരും പങ്കെടുക്കും. ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറും. രാവിലെ 8.30ന് നടക്കുന്ന പരിപാടിയിൽ എല്ലാവരുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.