ശിവഗിരി മഠത്തിൽ ജപയജ്ഞം
Saturday 20 September 2025 1:17 AM IST
ശിവഗിരി: ഗുരുദേവ ജയന്തി ദിനത്തിൽ ശിവഗിരിയിൽ വൈദികമഠത്തിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽതുടക്കം കുറിച്ച ജപയജ്ഞം ശ്രീനാരായണ മാസാചരണത്തിന് ഊർജ്ജം പകർന്നുകൊണ്ട് തുടരുന്നു. ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി ഒട്ടേറെ ഭക്തർ നിത്യേനയെത്തുന്നുണ്ട്. ബോധാനന്ദസ്വാമി സമാധിദിനം വരെ ജപയജ്ഞം തുടരും.