ഹർജികൾ  പിന്നീട് പരിഗണിക്കും

Saturday 20 September 2025 1:19 AM IST

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ നിയമനം അനിശ്ചിതമായി നീളുന്നതിനെതിരായ ഹർജികൾ ഗവർണറുടെയും രാഷ്ട്രപതിയുടെയും റഫറൽ അധികാരം സംബന്ധിച്ച സുപ്രീംകോടതിയുടെ നിലപാടിനുശേഷം പരിഗണിക്കാൻ മാറ്റി. വി.സിമാരെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പരിഗണിച്ചത്.