കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു
Saturday 20 September 2025 7:33 AM IST
കൊച്ചി: ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൊച്ചി രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി അബിനിജോയ്‌ക്കാണ് (19) കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെയാണ് അബിനിജോയ്‌ക്ക് കുത്തേറ്റത്.
തര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അബിനിജോയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവം പൊലീസിൽ അറിയിക്കാൻ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരിക്കേറ്റ അബിനിജോ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഇന്നലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷം നടന്നത്. മുണ്ട് ഉടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.