ആക്ടർ ട്രെയിനിംഗ് ആരംഭിച്ചു

Sunday 21 September 2025 12:16 AM IST

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ദി ആർട്ട് ഒഫ് ആക്ടിംഗ് - ആക്ടർ ട്രെയിനിംഗ് വർക്ക്ഷോപ്പ് ആരംഭിച്ചു. ലോക പ്രശസ്ത നാടക ട്രെയിനറും തൃശൂർ സ്കൂൾ ഒഫ് ഡ്രാമ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള, നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ ട്രെയിനർ ജിൽമിൽ ഹസാരിക എന്നിവർ വർക്ക് ഷോപ്പിന് നേതൃത്വം നൽകുന്നു. അഭിനയ ശാസ്ത്രത്തിൽ ഒരു നടന്റെ രൂപപരിണാമങ്ങൾ എന്ന വിഷയത്തിൽ ശരീരം, ശബ്ദം, മനസ്, ഇന്ദ്രിയാനുഭവങ്ങൾ, വികാരങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് വർക്ക്ഷോപ്പ് നടക്കുന്നത്. വർക്ക് ഷോപ്പ് ഇന്ന് സമാപിക്കും.