അമൃത ക്യാമ്പസിൽ ശുചിത്വദിനാചരണം
Sunday 21 September 2025 12:32 AM IST
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന് മുന്നോടിയായി അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ശുചിത്വദിനമാചരിച്ചു. ക്യാമ്പസ് പരിസരവും സമീപത്തെ പൊതുപാതകളും ശുചിയാക്കി. കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ നടന്ന യജ്ഞത്തിൽ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യാതിഥിയായി. അമൃതാനന്ദമയി മഠം ജനറൽസെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. പ്രതാപൻ നായർ, ഡോ. എ. ആനന്ദ് കുമാർ, ഡോ. ജഗ്ഗു സ്വാമി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. രഹ്ന, ഡോ. യു. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.