25 വീടുകളുടെ സമർപ്പണം
Sunday 21 September 2025 12:00 AM IST
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ പതിനെട്ടാം വാർഡിൽ കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച 25 വീടുകളുടെ സമർപ്പണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ആറ് വീടുകളുടെ താക്കോൽദാനവും നടത്തി. ആന്റണി ജോൺ എം. എൽ.എ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി ടി.യു. കുരുവിള, മനോജ് മൂത്തേടൻ, എ.ജി. ജോർജ്, ഷമീർ പനക്കൽ, ബാബു ഏലിയാസ്, ടി.ഡി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.