അയ്യപ്പ സംഗമം വൻ വിജയം: പ്രതീക്ഷിച്ചതിൽ കൂടുതൽ പങ്കാളിത്തമുണ്ടായെന്ന് മന്ത്രി വി എൻ വാസവൻ

Saturday 20 September 2025 8:28 PM IST

പ​ത്തനംതിട്ട :​ ​ ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മം​ ​വ​ൻ​ ​വി​ജ​യ​മെ​ന്നും പ്രതീക്ഷിച്ചതിൽ കൂടുതൽ പങ്കാളിത്തമുണ്ടായെന്നും മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു. സമാപനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ 4126​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തു.​ 14​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 2125​ ​പേ​രെ​ത്തി.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​വ​ന്ന​ത് ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നാ​ണ്.​ 1545​ ​പേ​ർ.​ ​ആ​ന്ധ്ര​ ,​ക​ർ​ണാ​ട​ക.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ,​ ​ഗു​ജ​റാ​ത്ത് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രും​ ​പ​ങ്കെ​ടു​ത്തു.​ 15​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ 182​ ​പേ​രും​ ​എ​ത്തി.​ ​ശ്രീ​ല​ങ്ക​യി​ൽ​ ​നി​ന്നാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​വ​ന്ന​ത്.​ 39​ ​പേ​ർ.​ ​മ​ലേ​ഷ്യ,​ ​കാ​ന​ഡ,​ ​അ​മേ​രി​ക്ക,​ ​ഷാ​ർ​ജ,​ ​ഖ​ത്ത​ർ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പ്ര​തി​നി​ധി​ക​ളെ​ത്തി.​ 28​ ​സ​മു​ദാ​യ​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ള​ട​ക്കം​ ​കേ​ര​ള​ത്തി​ൽ​നി​ന്ന് 1819​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​

ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​ർ​ ​എ​ല്ലാ​വ​രും​ ​ച​ർ​ച്ച​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടി​ല്ല.​ ​ച​ർ​ച്ച​യി​ൽ​ ​താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രാ​ണ് ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.​ ​അ​വ​ർ​ ​പ്ര​ദ​ർ​ശ​നം​ ​ക​ണ്ട് ​മ​ട​ങ്ങി.​ 623​ ​പേ​ർ​ ​മാ​ത്രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​ ​എ​ന്ന് ​ചി​ല​ർ​ ​പ​റ​ഞ്ഞ​ത് ​ഒ​രു​ ​കൗ​ണ്ട​റി​ലെ​ ​ക​ണ​ക്കാ​ണ്. ച​ർ​ച്ച​ക​ളി​ൽ​ ​ക്രി​യാ​ത്മ​ക​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നു.​ ​ശ​ബ​രി​മ​ല​ ​വി​ക​സ​ന​ത്തി​ന് ​സ​ഹാ​യ​വു​മാ​യി​ ​സ്പോ​ൺ​സ​ർ​മാ​ർ​ ​വ​ന്നി​ട്ടു​ണ്ടെ​ന്നും​ ​അ​ടു​ത്ത​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​ഉ​ട​ൻ​ ​തു​ട​ങ്ങു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.