ജൈവവൈവിദ്ധ്യ രജിസ്റ്റർ പ്രകാശനം
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻെറ പരിഷ്കരിച്ചു തയ്യാറാക്കിയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ രണ്ടാംഭാഗം ടി.പി രാമകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു. ജൈവ വൈവിദ്ധ്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ഔഷധസസ്യങ്ങളുടെ വാണിജ്യ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വെച്ചു പിടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.ബി ജില്ലാ കോ ഓർഡിനേറ്റർ ഡോ കെ പി മഞ്ജു, ബി.എം.സി കൺവീനർ സത്യൻ മേപ്പയ്യൂർ, പി. പ്രസന്ന, മഞ്ഞക്കുളം നാരായണൻ, വി സുനിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ,റാബിയ എടത്തിക്കണ്ടി, വിവേക് വിനോദ് , പ്രവീൺ വി.വി, ഷാജി എം പ്രസംഗിച്ചു.